Kerala
യു ഡി എഫ് അധികാരത്തിലെത്തും: ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം | സംസ്ഥാനത്ത് യു ഡി എഫ് അധികാരത്തിലെത്തുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂല തരംഗം നിലനില്‍ക്കുന്നതായി പി കെ കുഞാലിക്കുട്ടിയും പറഞ്ഞു. വേങ്ങര നിയോജക മണ്ഡലത്തിലെ പാണക്കാട് സി കെ എം എം എ എം എല്‍ പി സ്‌കൂളില്‍ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ വോട്ടറായാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. 97-ാം ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
ജില്ലകളിലെ യു ഡി എഫ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് വലിയ പ്രതീക്ഷയേകുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല ജില്ലകളിലും വലിയ മുന്നേറ്റമുണ്ടാകും. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ അട്ടിമറി വിജയങ്ങള്‍ നേടും. സര്‍ക്കാറിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.