Kerala
സംസ്ഥാനം ചരിത്ര തുടര്‍ഭരണത്തിലേക്ക്: ഇ പി ജയരാജന്‍

കണ്ണൂര്‍ | ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. ചുരുങ്ങിയത് നൂറ് സീറ്റ് എല്‍ ഡി എഫിന് ലഭിക്കും. കണ്ണൂരില്‍ 11 സീറ്റുകളില്‍ ഉറപ്പായും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മുഴുവന്‍ എല്‍ ഡി എഫിന് അനുകൂലമായ തംരഗമാണ്. ജനങ്ങളാണ് എല്‍ ഡി എഫിന്റെ കരുത്ത്. നശീകരണ പ്രവര്‍ത്തനം നടത്തുന്ന യു ഡി എഫിനൊപ്പം അവര്‍ നില്‍ക്കില്ല. എല്‍ ഡി എഫിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കും. തുടര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇതിലും ശക്താമായി തുടരാന്‍ പുതിയ ഇടത് സര്‍ക്കാറിന് ആകുമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----