Connect with us

Kannur

മാഹിയിൽ പ്രചാരണ വാഹനം കയറി പത്ത് വയസ്സുകാരൻ മരിച്ചു

Published

|

Last Updated

മാഹി | മാഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം കയറി പത്ത് വയസ്സുകാരൻ മരിച്ചു. അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന്‍ ആദിഷ് (10) ആണ്‌ മരിച്ചത്. മാഹി കടപ്പുറത്ത് എന്‍ ഡി എ പ്രചാരണ വാഹനം കയറുകയായിരുന്നു.

മാഹിയില്‍ പ്രചാരണങ്ങള്‍ അവസാനിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. കുട്ടിയുടെ ശരീരത്തില്‍കൂടെ വാഹനം കയറിയിറങ്ങി.

പ്രചാരണം കാണാന്‍ സൈക്കിളിലെത്തിയ കുട്ടി എന്‍ ഡി എ പ്രചാരണ വാഹനത്തിനിടയിലേക്ക് വീഴുകയായിരുന്നു.

.

Latest