Malappuram
കടലുണ്ടിപ്പുഴ ശുചീകരിച്ച് എസ് വൈ എസ്


എസ് വൈ എസ് കടലുണ്ടിപ്പുഴ ശുചീകരണം മലപ്പുറം ഹാജിയാര്‍പള്ളിയില്‍ പി എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം | എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ നടന്ന കടലുണ്ടിപ്പുഴ ശുചീകരണം ശ്രദ്ധേയമായി. ജലമാണ് ജീവന്‍ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന ജല സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ഹാജിയാര്‍പള്ളിയില്‍ നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകനും കവിയുമായ റാം മോഹന്‍ മുഖ്യാതിഥിയായി.
കുടിവെള്ളവും കുളിവെള്ളവും മലിനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എസ് വൈ എസ് നടത്തുന്ന ജലാശയ ശുചീകരണം മാതൃകയാണെന്നും വരും തലമുറക്ക് ജീവിക്കാനാവശ്യമായ ശുദ്ധ ജലം സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോണ്‍ പ്രസിഡന്റ് ദുല്‍ഫുഖാര്‍ അലി സഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്മാന്‍, ജില്ലാ കമ്മിറ്റി അംഗം സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, മുസ്തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, എം കെ അബ്ദുസ്സലാം, ബദ്‌റുദ്ധീന്‍ കോഡൂര്‍, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി, സിദ്ധീഖ് പൂക്കോട്ടൂര്‍, അക്ബര്‍ പുല്ലാണിക്കോട്, എം ടി ശിഹാബുദ്ധീന്‍ ചെറുകുളമ്പ് പ്രസംഗിച്ചു.
എസ് വൈ എസ് സാന്ത്വനം സന്നദ്ധ സേവകര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. പറവകള്‍ക്കും സഹജീവികള്‍ക്കും ദാഹമകറ്റുന്നതിനായി മൂവായിരം തണ്ണീര്‍ക്കുടങ്ങള്‍ സോണ്‍ പരിധിയില്‍ സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കിള്‍ തലങ്ങളില്‍ ജലാശയ ശുചീകരണവും സംഘടിപ്പിക്കും.