കിലോക്ക് ഒരു ലക്ഷം രൂപയുള്ള പച്ചക്കറിയോ? ലോകത്തെ ഏറ്റവും വിലയുള്ള പച്ചക്കറി അറിയാം

Posted on: April 1, 2021 8:22 pm | Last updated: April 1, 2021 at 8:22 pm

പാറ്റ്‌ന | ലോകത്തെ ഏറ്റവും വിലയേറിയ പച്ചക്കറി വിളയിക്കുകയാണ് ബിഹാറിലെ അംറേഷ് സിംഗ് എന്ന കര്‍ഷകന്‍. കിലോക്ക് ഒരു ലക്ഷം രൂപ വരുന്ന ഹോപ് ഷൂട്ട്‌സ് എന്ന പച്ചക്കറിയിനമാണ് ഇദ്ദേഹം വിളയിക്കുന്നത്. വടക്കേ അമേരിക്ക, യൂറോപ് എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഹോപ് ഷൂട്ട്‌സ് വിളയിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു 38കാരനായ അംറേഷ്.

ബിഹാറിലെ ഔറംഗാബാദ് ജില്ലയിലെ കറംനിഥ് ഗ്രാമത്തിലാണ് ഇദ്ദേഹം ഈ വിലയേറിയ കൃഷി ചെയ്യുന്നത്. വരാണസിയിലെ ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് തൈകള്‍ വാങ്ങിയത്. പ്രത്യേക ഓര്‍ഡര്‍ മാത്രമായാണ് ഇന്ത്യന്‍ വിപണിയില്‍ ഇവയെത്താറുള്ളത്.

ഈ ചെടിയുടെ പഴം, പൂവ്, തടി അടക്കം എല്ലാ ഭാഗങ്ങളും വിവിധ തരത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ടി ബിക്ക് മികച്ച പ്രതിരോധം നല്‍കും. മേനിയഴകിനും ഉത്കണ്ഠ, വിഷാദരോഗം എന്നിവ മാറാനും നല്ലതാണ്.

ALSO READ  ലോകത്തെ ഏറ്റവും അപകടകാരിയായ ജീവിയാണെന്ന് അറിയാതെ കൈയിലെടുത്ത് താലോലിച്ച് യുവതി