Connect with us

Covid19

ആശുപത്രികള്‍ തിരിച്ചയച്ചതിനെതിരെ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് സമരം നടത്തിയ കൊവിഡ് രോഗി മരിച്ചു

Published

|

Last Updated

മുംബൈ | നിരവധി ആശുപത്രികള്‍ തിരിച്ചയച്ചതിനെതിരെ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയ കൊവിഡ് രോഗി മരിച്ചു. മഹാരാഷ്ട്രയിലെ നാഷികിലാണ് സംഭവം. സിലിന്‍ഡറുമായി ബന്ധിപ്പിച്ച ഓക്‌സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു പ്രതിഷേധം.

കഴിഞ്ഞ ദിവസം അര്‍ധ രാത്രിക്ക് ശേഷമാണ് 38കാരനായ ബാബാസാഹെബ് മരിച്ചത്. കോര്‍പറേഷന്‍ ആസ്ഥാനത്തിന് മുന്നില്‍ കസേരയിട്ട് ധര്‍ണ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഇദ്ദേഹത്തെ മുനിസിപ്പല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാത്രിയോടെ മരിക്കുകയായിരുന്നു.

രണ്ട്- മൂന്ന് ദിവസം മുമ്പ് ആദ്യം ബൈറ്റ്‌കോ ആശുപത്രിയിലേക്കാണ് ഇദ്ദേഹത്തെ ആദ്യം കൊണ്ടുപോയത്. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്കും തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. മെഡിക്കല്‍ കോളജില്‍ ബെഡ് ഇല്ലാത്തതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളേക്ക് പോയി. എന്നാല്‍ ഒരു ആശുപത്രിയും അഡ്മിറ്റ് ചെയ്തില്ല.

ഒടുവിലാണ് സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നതും ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിക്കുന്നതും. തുടര്‍ന്ന് രോഗി ധര്‍ണക്ക് വേണ്ടി കോര്‍പറേഷന്‍ ഓഫീസിന് മുന്നിലെത്തുകയായിരുന്നു. അതേസമയം, സമരം ചെയ്യാന്‍ രോഗിയെ പ്രേരിപ്പിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest