National
ബംഗാള്‍, അസം രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്
കൊല്‍ക്കത്ത | ബംഗാള്‍ , അസം സംസ്ഥാനങ്ങളിളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തിലെത്തുക. വോട്ടെടുപ്പ് നാളെ നടക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇരുസംസ്ഥാനങ്ങളിലും ഒരുക്കിയിട്ടുള്ളത്. മൂന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചരണവും ഇന്ന് ഇരു സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമാക്കും.
ബംഗാളിലും അസമിലും അമിത്ഷായും ജെ പി നദ്ദയും ഇന്ന് വിവിധ റാലികളില്‍ പങ്കെടുക്കും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നിരവധി റാലികളില്‍ ഇന്ന് പ്രസംഗിക്കും.







