National
മയക്ക്മരുന്ന് കേസ്: ബോളിവുഡ് നടന്‍ അജാസ് ഖാന്‍ കസ്റ്റഡിയില്‍

മുംബൈ | മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ അജാസ് ഖാനെ എന്‍സിബി കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് ഖാന്‍ മുംബൈയില്‍ എത്തുന്നത്.
എന്‍സിബി ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരായ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഖാനുമായി ബന്ധപ്പെട്ട അന്ധേരി, ലോഖന്ദ്വാല എന്നീ പ്രദേശങ്ങളില്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തിയിരുന്നു.
മയക്കുമരുന്ന് കടത്തുകാരന്‍ ഷാദാബ് ബതാതയെ എന്‍സിബി ചോദ്യം ചെയ്തപ്പോഴാണ് ഖാന്റെ പേര് ഉയര്‍ന്നുവന്നത്.
---- facebook comment plugin here -----