Connect with us

Ongoing News

സൈക്കിളുമായി സന്തോഷ് ഇക്കുറിയുമുണ്ട്

Published

|

Last Updated

സന്തോഷ് പ്രചാരണത്തിൽ

കോട്ടയം | എൽ ഡി എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി കോട്ടയം മണ്ഡലത്തിലൂടെ തന്റെ സൈക്കിളിലൂടെ പ്രചാരണം നടത്തുകയാണ് നാട്ടകം സ്വദേശിയായ സന്തോഷ്. ചെങ്കൊടികൾകൊണ്ട് അലങ്കരിച്ച സൈക്കിളിൽ അഡ്വ. അനിൽകുമാറിന് വേണ്ടി വേറിട്ട പ്രചാരണം നടത്തുകയാണ് ഈ യുവാവ്.
ചുവന്ന ഷർട്ടും സ്ഥാനാർഥിക്കുവേണ്ടി വോട്ടഭ്യർഥിക്കുന്ന തൊപ്പിയും തലയിൽ ധരിച്ചാണ് സന്തോഷിന്റെ യാത്ര. സ്ഥാനാർഥിയുടെ വലിയ ചിത്രവും സൈക്കിളിൽ വെച്ചുകെട്ടിയാണ് പ്രചാരണം. മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിലും ഇടതു സ്ഥാനാർഥികൾക്കുവേണ്ടി സന്തോഷ് സൈക്കിളിൽ പര്യടനം നടത്തിയിട്ടുണ്ട്.

ഇടതുപക്ഷത്തിന് തുടർഭരണം കിട്ടുമെന്നും കോട്ടയത്ത് അനിൽ കുമാർ സിറ്റിംഗ് എം എൽ എക്കെതിരെ അട്ടിമറി വിജയം നേടുമെന്നും സന്തോഷ് ഉറച്ചു വിശ്വസിക്കുന്നു. ഇടതു മുന്നണിയോടുള്ള താത്പര്യം കൊണ്ടാണ് സൈക്കിളുമായി പ്രചാരണത്തിനിറങ്ങുന്നതെന്നും സന്തോഷ് പറയുന്നു. എന്നും രാവിലെ മുതൽ വൈകുന്നേരം വരെ സൈക്കിളിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിക്കുന്നതാണ് സന്തോഷിന്റെ രീതി.