Gulf
സഊദി- ബഹ്‌റൈൻ കോസ്‌വേയിൽ കസ്റ്റംസ് പരിശോധനാ സമയം പരിഷ്‌കരിച്ചു

ദമാം | സഊദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള ചരക്ക് ഗതാഗത പരിശോധനക്കുള്ള കസ്റ്റംസ് പരിശോധനാ സമയം പരിഷ്‌കരിച്ചു. ആധുനിക ലോജിസ്റ്റിക് സാങ്കേതികവിദ്യ നടപ്പിലാക്കിയതോടെ ചരക്ക് വാഹനങ്ങളുടെ കാത്തിരിപ്പ് സമയം നാല് മണിക്കൂറിൽ നിന്ന് 20 മിനുട്ടായാണ് കുറച്ചത്.
പുതിയ സംവിധാനം നിലവിൽ വന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ചരക്ക് കടത്ത് വർധിച്ചിട്ടുണ്ട്. സഊദി അറേബ്യൻ പ്ലാറ്റ്ഫോം ദാതാവായ തബാദുളാണ് സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ വാഹനങ്ങൾക്ക് വേഗത്തിൽ ഇരു രാജ്യങ്ങളിലേക്കും പ്രവേശനം സാധ്യമാക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത.
2.9 ബില്യൺ യുഎസ് ഡോളറായിരുന്നു 2020 ൽ സഊദിയും ബഹ്‌റൈനും തമ്മിലുള്ള വ്യാപാരം. ബഹ്‌റൈൻ കസ്റ്റംസ് അതോറിറ്റി എ ഐ സ്കാനറുകൾ കഴിഞ്ഞ വർഷത്തിൽ തന്നെ സ്ഥാപിച്ചിരുന്നു.
---- facebook comment plugin here -----