ഇകോമൗണ്ട് ബിൽഡേഴ്സ് വെബ്സൈറ്റ് ലോഞ്ച് ചെയ്തു

Posted on: March 27, 2021 5:06 pm | Last updated: March 27, 2021 at 5:06 pm


കോഴിക്കോട് | മർകസ് നോളജ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇകോമൗണ്ട് ബിൽഡേഴ്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ഇന്നലെ വൈകീട്ട് നോളജ് സിറ്റി ഡയറക്ടറേറ്റിൽ നടന്ന ചടങ്ങിൽ നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയാണ് ലോഞ്ചിംഗ് നിർവഹിച്ചത്. നോളജ് സിറ്റിയിൽ ഹോസ്പിറ്റാലിറ്റി രംഗത്ത് നൂതന സങ്കൽപ്പങ്ങളുമായി ഉയർന്നു വരുന്ന എം ടവറാണ് ഇകോമൗണ്ട് ബിൽഡേഴ്സിന്റെ പ്രധാന പ്രൊജക്ട്.

നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുൽ സലാം മുഹമ്മദ്, ഇകോമൗണ്ട് ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ യഹ്യ സഖാഫി, അബ്ദുന്നാസിർ സി വി, സയ്യിദ് മഅ്ശൂഖ് തങ്ങൾ, അലി അൻസാർ സഖാഫി, ഫൈസൽ ചിറക്കൽ, സുൽഫീക്കർ അലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. www.ecomountbuilders.com എന്നതാണ് വൈബ്‌സൈറ്റ്.

ALSO READ  കിട്ടാക്കടത്തിന് ബാഡ് ബേങ്ക് സ്ഥാപിക്കാനുള്ള കേന്ദ്ര നീക്കം വിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിലയിരുത്തല്‍