Connect with us

National

വോട്ടിംഗ് അട്ടിമറി; ഗുരുതര ആരോപണവുമായി തൃണമൂല്‍

Published

|

Last Updated

കൊല്‍ക്കത്ത | ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. പലയിടത്തും വോട്ടിങ് ശതമാനത്തില്‍ വൈരുദ്ധ്യമുണ്ടെന്നും വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തകരാറുള്ളതായും തൃണമൂല്‍ ആരോപിക്കുന്നു. വോട്ടിംഗ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടോയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സംശയിക്കുന്നത്. വോട്ടിംഗ് ശതമാനത്തിലെ വൈരുദ്ധ്യം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് എഴുതിയതായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് പരാതി നല്‍കാനുമാണ് തൃണമൂല്‍ തീരുമാനം.

294 അംഗ നിയമസഭയിലെ 30 മണ്ഡലങ്ങളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്തു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അഞ്ചു മിനുട്ടിന്റെ ഇടവേളയില്‍ വോട്ടിംഗ് ശതമാനം എങ്ങനെയാണ് കുത്തനെ കുറഞ്ഞതെന്ന് വിശദീകരിക്കാമോ എന്നും ഞെട്ടിപ്പിക്കുന്നതാണ് ഇതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റില്‍ പറയുന്നു. അടിയന്തരമായി ഇടപെടാന്‍ ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റില്‍ ആവശ്യപ്പെടുന്നുമുണ്ട്.

തങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ വി വി പാറ്റില്‍ കാണുന്നത് ബി ജെ പിയുടെ ചിഹ്നമണെന്നും കാന്തി ദക്ഷിണ്‍ നിയോജക മണ്ഡലത്തിലെ ധാരാളം വോട്ടര്‍മാര്‍ ആരോപിക്കുന്നു. ഇത് ഗൗരവതരമാണ്. ക്ഷമിക്കാനാവാത്തതാണെന്നും ട്വീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

---- facebook comment plugin here -----

Latest