National
രാജസ്ഥാനില്‍ സൈനിക വാഹനം മറിഞ്ഞ് തീപ്പിടിച്ച് മൂന്ന് സൈനികര്‍ മരിച്ചു

ജയ്പുര്‍ | രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയില്‍ സൈനിക വാഹനം മറിഞ്ഞു തീപിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു സൈനികര്‍ മരിച്ചു. അപകടത്തില്‍ അഞ്ചു സൈനികര്‍ക്കു ഗുരുതരമായി പരുക്കേറ്റു. സൂരത്ഗഡില്‍ സൈനികാഭ്യാസത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ടതിനെ തുടര്‍ന്നു റോഡരികിലെ കുഴിയിലേക്കു മറിഞ്ഞ വാഹനത്തിനു തീപിടിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
---- facebook comment plugin here -----