Connect with us

National

കരസേനയിലെ വനിതാ ഉദ്യോഗസ്ഥകള്‍ക്കു സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ച് സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | കരസേനയിലെ വനിതാ ഉദ്യോഗസ്ഥകള്‍ക്കു സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ച് സുപ്രിം കോടതി ഉത്തരവിട്ടു. അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തി. കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. രാജ്യത്തിന് വേണ്ടി ബഹുമതികള്‍ വാങ്ങിയവരെ സ്ഥിര കമ്മീഷന്‍ നിയമനത്തില്‍ അവഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ യോഗ്യതയില്‍ അടക്കം കരസേനയുടെ വ്യവസ്ഥകള്‍ കോടതി റദ്ദാക്കി. മെഡിക്കല്‍ ഫിറ്റ്‌നസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷന്‍ നിയമനം നിഷേധിക്കുന്നുവെന്ന ഉദ്യോഗസ്ഥകളുടെ ഹരജിയിലാണ് ഉത്തരവ്.

---- facebook comment plugin here -----

Latest