Connect with us

Kerala

യു ഡി എഫ് വന്നാല്‍ ടി പി കേസില്‍ തുടരന്വേഷണം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | യു ഡി എഫ് സര്‍ക്കാര്‍ വീണട്ും അധികാരത്തിലെത്തിയാല്‍ ടി പി ചന്ദ്രശേകരന്‍ വധക്കേസില്‍ തുടരന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ കെ രമക്കും ആര്‍ എം പിക്കും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ തയ്യാറെന്നും രമേശ് ചെന്നിത്തല ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ടി പി വധക്കേസില്‍ തുടരന്വേഷണത്തിന് പുതിയ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് രമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേസിന്റെ ഗൂഢാലോചനയിലേക്കും അന്വേഷണം വേണമെന്നും രമ പറഞ്ഞിരുന്നു.

 

 

Latest