Kerala
ഇടുക്കിയില്‍ നാളെ യു ഡി എഫ് ഹര്‍ത്താല്‍

ഇടുക്കി | 1964 ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താലിന് യു ഡി എഫ് ആഹ്വാനം. രാവിലെ ആറ് മുചല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സര്‍വ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ജില്ലയില്‍ നിര്‍മാണ നിരോധനം ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയുന്നത് എന്ന് യുഡിഎഫ് ആരോപിച്ചു. നിയമസഭ തെരെഞ്ഞെടുപ്പില്‍ വിഷയം പ്രധാന പ്രചാരണം ആക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
---- facebook comment plugin here -----