Connect with us

Oddnews

ലോകത്തെ ഏറ്റവും അപകടകാരിയായ ജീവിയാണെന്ന് അറിയാതെ കൈയിലെടുത്ത് താലോലിച്ച് യുവതി

Published

|

Last Updated

ന്യൂയോര്‍ക്ക് | ബീച്ചിലെ മണല്‍പ്പരപ്പില്‍ കൗതുകം തോന്നി കൈയിലെടുത്ത് താലോലിച്ച ജീവി കൊടുംവിഷമുള്ളതാണെന്ന് വിദ്യാര്‍ഥിനി അറിഞ്ഞത് ഏറെ സമയം കഴിഞ്ഞ്. ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ വെച്ചായിരുന്നു സംഭവം. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് ആ ജീവിയെ കൈയില്‍ വെച്ചുള്ള വീഡിയോയും എടുത്തിരുന്നു.

ശരീരത്തില്‍ ഇരുണ്ട നീലനിറത്തിലുള്ള പുള്ളികളുള്ള നീരാളിക്കുഞ്ഞിനെയാണ് വിദ്യാര്‍ഥിനി കൈയിലെടുത്തത്. എന്നാല്‍, കാണാന്‍ കുഞ്ഞനാണെങ്കിലും 20 മനുഷ്യരെ കൊല്ലാനുള്ള വിഷം ഈ ജീവിയിലുണ്ട്. മൃഗ ഗവേഷണം നടത്തുന്നതിനാല്‍ വിദ്യാര്‍ഥിനി ഈ ജീവിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടിയത്.

മൂന്ന് വര്‍ഷം മുമ്പാണ് സംഭവമുണ്ടായതെങ്കിലും ഈയടുത്താണ് അവര്‍ വീഡിയോ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്. “ബാലിയില്‍ വെച്ച് ഏറ്റവും അപകടകാരിയായ ജീവിയെ കൈയിലെടുത്തു” എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ ജീവിയെ കുറിച്ച് അറിയാത്തവര്‍ പലപ്പോഴും കൈയിലെടുക്കുകയും കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Latest