Connect with us

Business

വിദേശ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ മുഖേനയാണ് ചരക്കുകള്‍ വില്‍ക്കുന്നതെങ്കില്‍ ഡിജിറ്റല്‍ നികുതിയിളവ്

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശ ഇ- വാണിജ്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഉപകമ്പനികള്‍ മുഖേനയാണ് സാധനങ്ങളും സേവനങ്ങളും വില്‍ക്കുന്നതെങ്കില്‍ ഡിജിറ്റല്‍ സേവന നികുതി ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ട് ശതമാനം ഡിജിറ്റല്‍ സേവന നികുതിയാണ് ഇളവ് നല്‍കുക. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ സ്ഥിരമായ കമ്പനിയുണ്ടെങ്കിലോ ആദായ നികുതി അടക്കുന്നുണ്ടെങ്കിലോ ആണ് ഈ ഇളവ് ലഭിക്കുക.

ഈ വര്‍ഷത്തെ ധനബില്ലിലെ ഭേദഗതിയിലാണ് ഇക്കാര്യമുള്ളത്. അതേസമയം, യാതൊരു നികുതിയും അടക്കാത്ത വിദേശ കമ്പനികള്‍ ഡിജിറ്റല്‍ നികുതി അടക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഡിജിറ്റല്‍ നികുതി ഏര്‍പ്പെടുത്തിയത്.

വാര്‍ഷിക വരുമാനം രണ്ട് കോടിയില്‍ കൂടുതലുള്ള വിദേശ കമ്പനികള്‍ക്കാണ് അന്ന് നികുതി ഏര്‍പ്പെടുത്തിയത്. ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്കും ഇത് ബാധകമായിരുന്നു. എല്ലാവര്‍ക്കും ഒരുപോലെയുള്ള ബിസിനസ്സ് അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.