Connect with us

Kerala

വര്‍ഗീയ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ രക്ഷയില്ല: പിണറായി

Published

|

Last Updated

പത്തനംതിട്ട | തിരഞ്ഞെടുപ്പില്‍ വര്‍ഗീയ കക്ഷികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണ എല്‍ ഡി എഫിന് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കോ ലീ ബി സഖ്യം യാഥാര്‍ഥ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരിടത്ത് കൊടുത്ത് വേറൊരുടിത്ത് വാങ്ങുക എന്നതാണ് കോണ്‍ഗ്രസ്- ബി ജെ പി രീതി. ഇത് നേമയത്ത് കഴിഞ്ഞ തവണ മത്സരിച്ച യു ഡി എഫ് സ്ഥാനാര്‍ഥി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിലും ബി ജെ പിയുമായി ഇത്തരം ധാരണകള്‍ കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്. വര്‍ഗീയ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് രക്ഷയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും പിണറായി കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണ്. സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ അലംഭാവം കാണിക്കരുതെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരിയുള്ള സംഘ്പരിവാര്‍ ആക്രമണത്തില്‍ അന്വേഷണം വേണം. സര്‍ക്കാറിനെതിരായി എന്‍ എസ് എസ് തുടര്‍ച്ചയായി നിലപാട് സ്വീകരിക്കുന്നു. ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് ജനങ്ങള്‍ക്ക് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് നേരത്തെ തെളിഞ്ഞതാണ്. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ ബി ഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. യു ഡി എഫിലെ മൂന്ന് എം പിമാര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ ഉത്തരം പാര്‍ലിമെന്റില്‍ വന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest