National
മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍മാര്‍ ധനുഷും മനോജും, കങ്കണ നടി

ന്യൂഡല്‍ഹി | മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ഇതടക്കം മലയാള സിനിമക്ക് നിരവധി പുരസ്‌കാരങ്ങളുണ്ട്. മനോജ് വാജ്പയ്, ധനുഷ് എന്നിവരാണ് മികച്ച നടന്മാര്‍. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം.
വിജയ് സേതുപതിയാണ് സഹനടന്‍. കള്ളനോട്ടം ആണ് മികച്ച മലയാളം സിനിമ. രാഹുല്‍ റിജി നായര്‍ ആണ് ഇതിന്റെ സംവിധായകന്‍.
സ്‌പെഷ്യല്‍ എഫക്ട്‌സിനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് പ്രിയദര്‍ശനും (മരക്കാര്‍: അറബിക്കടലിന്റെ സിംഹം) ഗാനരചനക്കുള്ള പുരസ്‌കാരം പ്രഭാവര്‍മക്കും (കോളാമ്പി) ക്യാമറ- ജെല്ലിക്കെട്ടിന്റെ ഗിരീഷ് ഗംഗാധരനുമാണ്. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക പരാമാര്‍ശം ലഭിച്ചു.
---- facebook comment plugin here -----