Connect with us

Kerala

കൊണ്ടോട്ടി: സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിച്ചു

Published

|

Last Updated

മലപ്പുറം |  കൊണ്ടോട്ടിയിലെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് വരാണാധികാരി പത്രിക സ്വീകരിച്ചത്. പത്രികയില്‍ കാര്യമായ പിശകുകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മാറ്റിവെച്ച പത്രിക ഇന്ന് സ്വീകരിച്ചത്. യു ഡി എഫിന്റെ ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്ന് എല്‍ ഡി എഫ് വ്യക്തമാക്കി.

എന്നാല്‍ റിട്ടേണിംഗ് ഓഫീസര്‍ വസ്തുതകള്‍ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും അദ്ദേഹം മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ പത്രിക സ്വീകരിക്കുകയായിരുന്നെന്നും എതിര്‍ വിഭാഗത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. ഭാര്യയുടെ പേരും ഭാര്യയുടെ സ്വത്തു വിവരങ്ങളും അദ്ദേഹം നല്‍കിയില്ല. അദ്ദേഹത്തിന് രണ്ട് ഭാര്യമാരുണ്ട്. ഇതില്‍ ഒരാള്‍ പാക്കിസ്ഥാനിയാണ്. ഇവരുടെ പേരോ, സ്വത്ത് വിവരങ്ങളോ പത്രികയില്‍ നല്‍കിയില്ല. ഇത് സംബ്‌നധിച്ച രേഖകള്‍ തങ്ങള്‍ വരാണധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വരണാധികാരി സ്വീകരിച്ചില്ലെന്നും യു ഡി എഫിനായുള്ള അഭിഭാഷകര്‍ പറഞ്ഞു.

 

Latest