Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍ | കാഷ്മീരിലെ ഷോപ്പിയാനില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ലഷ്‌കറെ തയിബ ഭീകരരാണ് മരിച്ചതെന്ന് കാഷ്മീര്‍ സോണ്‍ ഐ ജി പി വിജയ് കുമാര്‍ പറഞ്ഞു.
ഷോപ്പിയാന്‍ ജില്ലയിലെ മുനിഹല്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം.

 

Latest