Connect with us

National

അവിഹിതം സംശയിച്ച് യുവതിയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് അലൂമിനിയം നൂല് കൊണ്ട് തുന്നിച്ചേര്‍ത്തു

Published

|

Last Updated

ബറേലി | അവിഹിത ബന്ധം സംശയിച്ച് 24കാരിയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് അലൂമിനിയം നൂല് ഉപയോഗിച്ച് തുന്നിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ റാംപൂരില്‍ മിലാകിലാണ് സംഭവം. സംഭവത്തിന് ശേഷം ഓട്ടോ ഡ്രൈവറായ യുവാവ് ഓടി രക്ഷപ്പെട്ടു.

ഭാര്യയോട് നിരപരാധിത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട യുവാവ് യുവതിയുടെ കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തത്. ഇതേ തുടര്‍ന്ന് രക്തസ്രാവമുണ്ടായെങ്കിലും ഇത് വകവെക്കാതെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

യുവതി വിവരം അറിയിച്ചത് അനുസരിച്ച് അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന മാതാവ് എത്തിയാണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭര്‍ത്താവ് തന്നെ നിരന്തരം അടിക്കാറുണ്ടായിരുന്നുവെങ്കിലും ഇത്രയും ക്രൂരത കാണിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് യുവതി പറഞ്ഞു.

Latest