Connect with us

Covid19

മഹാരാഷ്ട്രയില്‍ ആദ്യമായി 24 മണിക്കൂറിനിടെ 27,000 പേര്‍ക്ക് കൊവിഡ്

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ഇതാദ്യമായി 24 മണിക്കൂറിനിടെ 27,000 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. 92 പേര്‍ മരിച്ചിട്ടുമുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകള്‍ കാല്‍ ലക്ഷം കവിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,126 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച 25,833 പേര്‍ക്കും വെള്ളിയാഴ്ച 25,600 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലായിരുന്ന 13,588 പേര്‍ ഇന്ന് ആശുപത്രി വിട്ടു.

നിലവില്‍ 191,006 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന്‍ കൂടിയാണ് ആദിത്യ.

---- facebook comment plugin here -----

Latest