Connect with us

National

കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേരളം ഏറെ മുന്നില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേരളം, സിക്കിം, ഗോവ സംസ്ഥാനങ്ങള്‍ ഏറെ മുന്നേറിയതായി കണക്കുകള്‍. ഇന്നലെവരെയുള്ള കണക്ക് പ്രകാരം മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഇതിനോടകം 17,27,014 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആകെ ജനസംഖ്യയുടെ 4.84 ശതമാനം പേരാണ് കേരളത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിത്. 6.9 ലക്ഷം ജനസംഖ്യയുള്ള സിക്കിമില്‍ ഏഴ് ശതമാനം പേര്‍ കൊവിഡ് വാക്‌സിന്‍ എടുത്തു. 48331 പേര്‍ക്കാണ് സിക്കിമില്‍ വാക്‌സിന്‍ നല്‍കിയിരിക്കുന്നത്.
ത്രിപുരയില്‍ ആകെ ജനസംഖ്യയുടെ 4.60 ശതമാനം പേരും ഗോവയില്‍ 4.48 ശതമാനം വാക്‌സിന്‍ സ്വീകരിച്ചു.

രാജ്യത്താകമാനം 3,24,26,230 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 2.37 ശതമാനം മാത്രമാണിത്. 1.09 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയ ബീഹാറും 1.22 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയ ഉത്തര്‍പ്രദേശുമാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. ജനുവരി 16 നാണ് വാക്സിനേഷന്‍ രാജ്യത്ത് ആരംഭിച്ചത്.