Connect with us

Kerala

തലശ്ശേരിയിലും ദേവികുളത്തും ഗുരുവായൂരിലും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി

Published

|

Last Updated

എൻ ഹരിദാസ്

കണ്ണൂര്‍ | തലശ്ശേരിയിലും ദേവികുളത്തും ഗുരുവായൂരിലും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകൾ തള്ളി. തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെയും ദേവികുളത്ത് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കാനിരുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥി ആര്‍.ധനലക്ഷ്മിയുടെയും ഗുരുവായൂരിലെ സ്ഥാനാർഥി അഡ്വ. നിവേദിതയുടെയും പത്രികയാണ് തള്ളിയത്. ഇവിടങ്ങളില്‍ ഡമ്മി സ്ഥാനാര്‍ഥികളും ഇല്ലാതായതോടെ, മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ലാതെയായി.

പത്രികയില്‍ ബിജെപി അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതാണ് തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍തിയുടെ പത്രിക തള്ളാന്‍ കാരണം. കണ്ണൂരില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഡമ്മി സ്ഥാനാര്‍ഥിയിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. 2016ല്‍ 22,125 വോട്ടാണ് ഈ മണ്ഡലത്തില്‍ ബിജെപി നേടിയിരുന്നത്. ഇതേ കാരണത്താലാണ് ഗുരുവായൂരിലെ സ്ഥാനാർഥിയുടെ പത്രികയും തള്ളിയത്.

ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിക്കാത്തതാണ് ദേവികുളത്തെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ കാരണം. ദേവികുളത്ത് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക ആദ്യമേ തള്ളിയിരുന്നു.

Latest