Kerala
ശബരിമല വിഷയം കുത്തിപ്പൊക്കി ജനവികാരം സിപിഎമ്മിന് എതിരാക്കാന്‍ നീക്കം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം | ശബരിമല വിഷയം കുത്തിപ്പൊക്കി ജനവികാരം സിപിഎമ്മിന് എതിരാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുവെന്ന ് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍.ശബരിമലയില്‍ ഒരു സംഘര്‍ഷത്തിന് സര്‍ക്കാറിന് താല്‍പര്യമില്ലെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെ കോണ്‍സിന്റെയും പ്രചരണങ്ങള്‍ കേട്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല. ശബരിമല കുത്തി പൊക്കാന്‍ ശ്രമിക്കുകയാണ്. ഇടതുമുന്നണിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ട്.
കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചില്ല. സുപ്രീം കോടതി വിധി വന്നാലും ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കൂ. വിശ്വാസിക്ക് വിശ്വാസിയായി ജീവിക്കാമെന്നും കോടിയേരി പറഞ്ഞു. എന്‍എസ്എസ് ശബരിമലയില്‍ എടുക്കുന്നത് അവസരവാദ നിലപാട് അല്ല. തുടക്കം മുതലേ എന്‍എസ്എസിന് ഒരു നിലപാടാണ്. അവര്‍ക്ക് അതിനുള്ള അവകാശം ഉണ്ട്- കോടിയേരി പറഞ്ഞു
---- facebook comment plugin here -----