Kerala
എലത്തൂരില്‍ യു ഡി എഫിനെതിരെ കോണ്‍ഗ്രസ് റിബല്‍ പത്രിക നല്‍കി

എലത്തൂര്‍ | എലത്തൂരില്‍ യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗം റിബല്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. കെ പി സി സി നിര്‍വാഹക സമിതിയംഗം യു വി ദിനേശ് മണിയാണ് റിബലായി മത്സരിക്കുന്നത്. അദ്ദേഹത്തിനൊപ്പം പത്രിക നല്‍കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം എത്തിയതാണ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. യു ഡി എഫ് പ്രഖ്യാപിച്ച സുല്‍ഫീഖര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന് പറഞ്ഞാണ് മണ്ഡലത്തില്‍ ഒരു വിഭാഗം റിബല്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവഗണനക്കിടെ ഇന്നലെ സുല്‍ഫീക്കര്‍ മയൂരി പോലീസ് സംരക്ഷണയിലാണ് പത്രിക സമര്‍പ്പിച്ച് മടങ്ങിയത്.
മാണി സി കാപ്പന്റെ എന്‍ സിക്കെക്ക് യു ഡി എഫ് നല്‍കിയ രണ്ടാം സീറ്റാണ് എലത്തൂര്‍. കാപ്പന്റെ അടുപ്പക്കാരനായ സുല്‍ഫീഖര്‍ മയൂരിക്ക് സീറ്റും കിട്ടി. എന്നാല്‍ എലത്തൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഈ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തു. മുന്നണി നേതൃത്വം തീരുമാനവുമായി മുന്നോട്ടുപോയി. ഇതോടെ എലത്തൂര്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സ്വന്തം നിലക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനമെടുക്കുകയായിരുന്നു.