Connect with us

National

സുനന്ദ പുഷ്‌കര്‍ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ശശി തരൂര്‍ കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഡല്‍ഹി കോടതിയില്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. വിദഗ്ധര്‍ നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും മരണ കാരണത്തെ സംബന്ധിച്ച് ഉറപ്പായ നിഗമനം ആരും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

തരൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വയാണ് ഹാജരായത്. ഐ പി സി 498എ, 306 വകുപ്പുകള്‍ പ്രകാരം തെറ്റ് ചെയ്‌തെന്ന് തരൂരിനെതിരെ തെളിവില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സുനന്ദയുടെ മരണം യാദൃച്ഛികമായി സംഭവിച്ചതാണെന്ന് കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂരിന്റെ ഔദ്യോഗിക ബംഗ്ലാവ് നവീകരിക്കുന്നതിനാല്‍ ഇരുവരും ഹോട്ടലിലായിരുന്നു കഴിഞ്ഞിരുന്നത്.

Latest