International
കമല ഹാരിസിന്റെ വീടിന് മുന്നില്‍ തോക്കുമായെത്തിയ യുവാവ് അറസ്റ്റില്‍

വാഷിങ്ടണ്‍ | അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഔദ്യോഗിക വസതിക്ക് സമീപം തോക്കുമായെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്‌സസ് സ്വദേശിയായ വ്യക്തിയെയാണ് വാഷിംഗ്ടണ്‍ ഡിസി പോലീസ് അറസ്റ്റ് ചെയ്തത്. തോക്കും തിരകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
രാത്രി 12.12ഓടെ കമല ഹാരിസിന്റെ വസതിക്ക് സമീപം ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് 31കാരനായ ഫില്‍ മറെയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വാഹനത്തില്‍ നിന്നാണ് തോക്കും തിരകളും പിടിച്ചെടുത്തത്. വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
---- facebook comment plugin here -----