National
ആശങ്കയായി കൊവിഡ് കേസുകളുടെ വര്‍ധന; 24 മണിക്കൂറിനിടെ 35,000 ത്തിലധികം പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകളിലുണ്ടായിരിക്കുന്ന വന്‍ വര്‍ധന ആശങ്കയേറ്റുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,871 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,14,74,605 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,59,216 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 2,52,364 പേര്‍ കൊവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,10,63,025 പേര്‍ ഇതുവരെ രോഗ മുക്തരായിട്ടുണ്ട്.3,71,43,255 പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു
---- facebook comment plugin here -----