Kerala
മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗത്തിന് അനുമതി നല്‍കാതെ കൊടുവള്ളി നഗരസഭ

കോഴിക്കോട് | മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന എല്‍ഡിഎഫ് പൊതുയോഗത്തിന് അനുമതി നല്‍കാതെ യുഡിഎഫ് ഭരണം കൈയാളുന്ന കൊടുവള്ളി നഗരസഭ. പൊതു യോഗത്തിന് അനുമതി നല്‍കാനാകില്ലെന്ന് നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിക്കുകയായിരുന്നു. ബസ് സ്റ്റാന്‍ഡ് കൈയേറിയാണ് യോഗത്തിനുള്ള സ്റ്റേജ് നിര്‍മിച്ചതെന്ന് ചണ്ടിക്കാട്ടി നഗരസഭാ കൗണ്‍സിലര്‍ ആണ് രാവിലെ പരാതി നല്‍കിയത്. ഈ പരാതിയില്‍ അന്വേഷണം നടത്തിയാണ് യോഗത്തിന് അനുമതി നിഷേധിച്ചതായി നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിച്ചത്.
ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള പൊതുയോഗം നിള്‍ചയിച്ചത്. അതേ സമയം യോഗം നടക്കാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ ഇപ്പോഴുണ്ടായ തടസത്തിനു പിന്നില്‍ രാഷ്ട്രീയമാണെന്ന ആരോപണവുമായി എല്‍ഡിഎഫ് രംഗത്തെത്തി. അതേ സമയം പരിപാടി നടത്തുമെന്നും അവര്‍ വ്യക്തമാക്കി.