Kerala
വടകരയിൽ രമയില്ല; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു, ധർമടത്ത് ശക്തൻ

കോഴിക്കോട് | വടകരയിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കാനില്ലെന്ന് ആർ എം പി നേതാവ് കെ കെ രമ അറിയച്ചതിനാൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് യു ഡി എഫ്. കണ്‍വീനര്‍ എം എം ഹസന്‍. പിണറായി വിജയൻ മത്സരിക്കുന്ന ധര്‍മടത്ത് ശക്തനായ കോൺഗ്രസ് സ്ഥാനാര്‍ഥി വരുമെന്നും അദ്ദേഹം പറഞ്ഞു.
രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാലാണ് സീറ്റ് തിരിച്ചെടുക്കുന്നത്. വടകരയിൽ ഉടനെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ധര്‍മടം സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് വേണ്ട എന്ന് അറിയിച്ച സാഹചര്യത്തിലാണ് അവിടെ കോണ്‍ഗ്രസ് മത്സരിക്കുന്നത്.
നേരത്തെ വടകരയില്‍ സ്ഥാനാര്‍ഥിയായി കെ.കെ. രമ മത്സരിച്ചാല്‍ ആര്‍ എം പിയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്‍ വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍ എം പിയിലെ നീക്കങ്ങള്‍.
---- facebook comment plugin here -----