Connect with us

Kerala

തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് സി പി ഐ സ്വതന്ത്രൻ; തവനൂരിൽ ഫിറോസ് യു ഡി എഫ് സ്ഥാനാർഥിയാകും

Published

|

Last Updated

മലപ്പുറം | തിരൂരങ്ങാടി മണ്ഡലത്തില്‍ നിയാസ് പുളിക്കലകത്തിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി മത്സരിപ്പിക്കാൻ സി പി ഐ തീരുമാനിച്ചു. നേരത്തേ പ്രഖ്യാപിച്ച ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെ മാറ്റിയാണ് നിയാസിനെ മത്സരിപ്പിക്കുന്നത്. അതേസമയം, തവനൂരിൽ ഫിറോസ് കുന്നംപറമ്പിലിന് സാധ്യതയേറി.

മുസ്ലിം ലീഗ് സ്ഥാനാർഥി കെ പി എ മജീദ് മത്സരിക്കുന്നതിനെതിരേ ലീഗില്‍ തന്നെ വലിയ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ജനകീയനായ നിയാസിനെ മത്സരിപ്പിക്കാൻ സി പി ഐ തീരുമാനിച്ചത്. ഇന്ന് മലപ്പുറത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ മത്സര രംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫിറോസ് മത്സരിക്കാന്‍ സമ്മതം അറിയിച്ചതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു. നിലമ്പൂരില്‍ വി വി പ്രകാശും മത്സരിക്കും.

Latest