Connect with us

Kerala

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് ഒരു മരണം

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം കാരേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് ഒരു മരണം. പിറകിലിടിച്ച മിനി ലോറിയിലെ സഹായി പത്തനംതിട്ട ആറന്മുള സ്വദേശി ജോബിന്‍ (27) ആണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.

കാട്ടാക്കടയിലേക്ക് പ്ലൈവുഡുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ സുദീപിനെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest