Connect with us

Kerala

'ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളയരുത്'; നേതൃത്വത്തോടായി കെ മുരളീധരന്‍ എംപി

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമം ഉള്‍പ്പെടെ എവിടെ മത്സരിക്കാന്‍ തയാറാണെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് ബിജെപിയെ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയോ ഭീഷണിപ്പെടുത്തിയോ തന്നെ മാറ്റാനാകില്ല. കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കും. കരുണാകരനും മകനും സ്ഥാനാര്‍ഥി ആവാന്‍ ഇതുവരെ പ്രതിഫലം ചോദിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

നേമത്തേക്ക് പ്രമുഖന്മാര്‍ വരാതെ തന്നെ യുഡിഎഫിന് ജയിക്കാന്‍ സാധിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ നീണ്ടുപോയി ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുതെന്നാണ് നേതാക്കളോട് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും മുരളീധരന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രതിഷേധങ്ങള്‍ക്കെതിരേയും മുരളീധരന്‍ വിമര്‍ശനം നടത്തി. പന്തംകൊളുത്തുന്നതും പോസ്റ്റര്‍ ഒട്ടിക്കുന്നതും ഇരുട്ടിന്റെ സന്തതികളാണെന്ന് അദ്ദേഹം പറഞ്ഞു. പി സി ചാക്കോ പോയത് കോണ്‍ഗ്രസിന് നഷ്ടമാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതമേലധ്യക്ഷന്‍മാരോ സമുദായ നേതാക്കാളോ ഇടപെട്ടിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest