National
ഇന്ധന വില വര്‍ധിച്ചപ്പോള്‍ ഉപഭോഗത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ ഫെബ്രുവരിയില്‍ കുറവു വന്നതായി റിപ്പോര്‍ട്ട്. ഇന്ധന വില വര്‍ധനവാണ് ഉപഭോഗം കുറയാന്‍ കാരണമെന്നാണ് നിഗമനം. സെപ്തംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് രേഖപ്പെടുത്തിയത്.
17.21 ദശലക്ഷം ടണ്‍ ഇന്ധനമാണ് ഫെബ്രുവരിയിലെ ഉപഭോഗം. 4.9 ശതമാനത്തിന്റെ ഇടിവാണ് ഈ മാസം ഉപഭോഗത്തില്‍ ഉണ്ടായത്. പെട്രോളും ഡീസലും ഉപഭോഗം കുറഞ്ഞുവെന്ന് പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്‍ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്.
ഡീസലിന്റെ ഉപഭോഗം 8.55 ശതമാനം കുറഞ്ഞു. 6.55 ദശലക്ഷം ടണ്‍ ഡീസലാണ് വിറ്റഴിക്കപ്പെട്ടത്. 2.4 ദശലക്ഷം ടണ്‍ പെട്രോളും വിറ്റു. പെട്രോളിന്റെ വില്‍പ്പന 6.5 ശതമാനം കുറഞ്ഞു.
---- facebook comment plugin here -----