National
രാജ്യത്തെ ബേങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും

ന്യൂഡല്‍ഹി | രാജ്യത്ത് ബേങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം പ്രവര്‍ത്തിക്കില്ല. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബേങ്കുകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമാകുക.
പൊതുമേഖലാ ബേങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ബേങ്ക് ജീവനക്കാരും ഓഫീസര്‍മാരും മാര്‍ച്ച് 15,16 തീയതികളില്‍ പണിമുടക്കുന്നത്. ഒന്‍പത് ബേങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബേങ്കുകളിലാണ് പണിമുടക്ക്.
---- facebook comment plugin here -----