Kerala
കുറ്റ്യാടിയിലെ പ്രശ്‌നം രമ്യമായി പരിഹരിക്കും; പിറവത്ത് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എല്‍ഡിഎഫുമായി ആലോചിച്ച്: ജോസ് കെ മാണി

കോട്ടയം | സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിലുണ്ടായ പ്രശ്‌നം രമ്യമായി പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ജോസ് കെ മാണി. ഇതു സംബന്ധിച്ച് സിപിഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും ജോസ് വ്യക്തമാക്കി.സിപിഎമ്മില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് മണ്ഡലത്തില്‍ തല്‍ക്കാലം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിറവത്തേത് കേരള കോണ്‍ഗ്രസ്-എമ്മിന്റെ പേമെന്റ് സീറ്റാണെന്ന ആരോപണം ജോസ് കെ മാണി നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉണ്ടായിരിക്കുന്നത്. സിന്ധുമോള്‍ ജേക്കബ് രണ്ടില ചിഹ്നത്തില്‍ പിറവത്ത് മത്സരിക്കും. എല്‍ഡിഎഫുമായി ആലോചിച്ച ശേഷമാണ് തങ്ങളുടെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്നും ജോസ് പറഞ്ഞു
---- facebook comment plugin here -----