Kerala
സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം; കുറ്റ്യാടി ഒഴികെയുള്ള സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോട്ടയം | കുറ്റ്യാടി ഒഴികെയുള്ള 12 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നത്. കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിയെ സിപിഎം നേതൃത്വവുമായി ആലോചിച്ച് പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു.
പാലായില്‍ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകും. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും പിറവത്ത് ഡോ സിന്ധുമോള്‍ ജേക്കബും മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ ഡോ എന്‍ ജയരാജ്, ചങ്ങനാശ്ശേരിയില്‍ അഡ്വ ജോബ് മൈക്കിള്‍, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തൊടുപുഴ കെഐ ആന്റണി, പെരുമ്പാവൂരില്‍ ബാബു ജോസഫ്, റാന്നിയില്‍ പ്രമോദ് നാരായണ്‍, ചാലക്കുടിയില്‍ ഡെന്നീസ് ആന്റണി, ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റവുമാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ചയും കുറ്റ്യാടിയില്‍ ആയിരത്തിലേറെ സിപിഎം പ്രവര്‍ത്തര്‍ പ്രകടനം നടത്തിയിരുന്നു.