Connect with us

National

നന്ദിഗ്രാമില്‍ മമതക്ക് നേരെ ആക്രമണം; പരിക്കുകളോടെ ആശുപത്രിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പോകുന്നതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം. മമത മത്സരിക്കുന്ന നന്ദിഗ്രാമില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ മമതയെ ആക്രമിച്ചത്. ഈ സമയം പോലീസുകാര്‍ ആരും മമതക്ക് അരികില്‍ ഉണ്ടായിരുന്നില്ല.

കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് മമതയെ ആള്‍ക്കൂട്ടം ആക്രമിച്ചത്. മമതയെ അക്രമികള്‍ പിടിച്ചുതള്ളുകയായിരുന്നു. ആക്രമണത്തില്‍ മമതയുടെ കാലിന് പരുക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ആവരെ ആശുപത്രിയിലേക്ക് മാറ്റി. നന്ദിഗ്രാമില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചത്.

ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മമത ബാനർജി പ്രതികരിച്ചു. ആ സമയത്ത് തൻറെ അടുത്ത് പോലീസുകാർ ആരും ഉണ്ടായിരുന്നില്ലെന്നും മമത പറഞ്ഞു.

Latest