Connect with us

International

സുനാമിയെ അതിജീവിച്ച ജപ്പാന്‍; വിസ്മയ മാറ്റം പ്രകടമാക്കി ഉപഗ്രഹ ചിത്രങ്ങള്‍

Published

|

Last Updated

ടോക്യോ | അതിശക്തമായ ഭൂകമ്പത്തിനും തുടര്‍ന്നുണ്ടായ സുനാമിക്കും സാക്ഷിയായ ജപ്പാനിലെ ഫുകുഷിമയിലെ വിസ്മയകരമായ പുനര്‍നിര്‍മാണം വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍. ദുരന്തത്തിന് വ്യാഴാഴ്ച പത്ത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു ഇത്.

ദുരന്തത്തിന് മുമ്പും ദുരന്തമുണ്ടായപ്പോഴും അതിന് ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളുടെ പരമ്പരയാണ് പുറത്തുവന്നത്. മാക്‌സറിന്റെ ഉപഗ്രഹചിത്രങ്ങളാണിത്. മേഖലയുടെ പുനര്‍നിര്‍മാണത്തിന് 31.3 ട്രില്യന്‍ യെന്‍ ആണ് ജപ്പാന്‍ ചെലവഴിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1.6 ട്രില്യന്‍ യെന്‍ കൂടി ചെലവഴിക്കും.

ദുരന്തത്തില്‍ 19,000 പേര്‍ മരിക്കുകയും ഒരു ലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. വന്‍തോതില്‍ ആണവ വികിരണമുണ്ടാകുകയും ചെയ്തു.

---- facebook comment plugin here -----

Latest