Connect with us

Kerala

ഭാര്യയുടെ പേര് ജില്ലാ കമ്മറ്റിയില്‍ പോലും ഉണ്ടായിരുന്നില്ല; മാധ്യമങ്ങള്‍ വേട്ടയാടി: മന്ത്രി എ കെ ബാലന്‍

Published

|

Last Updated

പാലക്കാട്  | തരൂരിലെ സ്ഥാനാര്‍ഥിത്വത്തിനായി ജില്ലാ കമ്മിറ്റിയില്‍ പോലും തന്റെ ഭാര്യ പി കെ ജമീലയുടെ പേരു വന്നിട്ടുണ്ടായിരുന്നില്ലെന്നും എന്നിട്ടും മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് മന്ത്രി എ കെ ബാലന്‍. സ്വന്തം താല്‍പര്യത്തിന് വേണ്ടി ഒരിക്കലും പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ല. ജമീലക്കും തനിക്കുമെതിരായ പോസ്റ്റര്‍ പ്രചാരണത്തിന് പിന്നില്‍ സിപിഎമ്മുകാരല്ലെന്നും എ കെ ബാലന്‍ പറഞ്ഞു

എ കെ ബാലന്‍ മത്സരരംഗത്ത് നിന്ന് ഒഴിവാകുന്ന സാഹചര്യത്തില്‍ തരൂരില്‍ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമമുണ്ടായിരുന്നു. ഇതിനെതിരേ ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

Latest