Kerala
ആലപ്പുഴയിലെ പോസ്റ്റര്‍ പ്രതിഷേധം പാര്‍ട്ടി അന്വേഷിക്കും: മന്ത്രി തോമസ് ഐസക്

ആലപ്പുഴ | സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലുണ്ടായ പോസ്റ്റര്‍ പ്രതിഷേധം പാര്‍ട്ടി അന്വേഷിക്കുമെന്ന് മന്ത്രി തോമസ് ഐസക്. പോസ്റ്റര്‍ പ്രതിഷേധമൊക്കെ സ്വാഭാവികമാണെങ്കിലും ഉന്നം വെച്ചുള്ള പരാമര്‍ശങ്ങളാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നതെന്നും ഐസക് പറഞ്ഞു.
രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറി നില്‍ക്കണം എന്ന് പറയാനുള്ള ആര്‍ജവം സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രമാണ് സാധിക്കുക. ജില്ലയിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പി പി ചിത്തരഞ്ജനെ വിജയിപ്പിക്കേണ്ടതുണ്ടെന്നും ഐസക് പറഞ്ഞു.
---- facebook comment plugin here -----