Connect with us

Techno

108 മെഗാപിക്‌സല്‍ ക്യാമറയുമായി എം ഐ 10 എസ്

Published

|

Last Updated

ബീജിംഗ് | ഉഗ്രന്‍ ഫീച്ചറുകളുമായി എം ഐ 10 എസ് ചൈനയില്‍ ഇറക്കി ഷവോമി. എം ഐ10 സീരീസിലെ പുതിയ മോഡലാണിത്. കര്‍വ്ഡ് ഡിസ്‌പ്ലേ, ഹോള്‍ പഞ്ച് കട്ടൗട്ട് തുടങ്ങിയവയുമുണ്ട്.

8ജിബി+128ജിബി വരുന്ന എം ഐ 10 എസിന് 3,299 ചൈനീസ് യുവാന്‍ (ഏകദേശം 37,000 രൂപ) ആണ് വില. 8ജിബി+ 256ജിബി വകേഭദത്തിന് 3,499 യുവാനും (39,300 രൂപ) 12ജിബി+ 256ജിബിക്ക് 3,799 യുവാനും (42,600 രൂപ) ആണ് വില. കറുപ്പ്, നീല, വെള്ള നിറങ്ങളില്‍ ലഭ്യമാകും.

പിന്‍വശത്തെ നാല് ക്യാമറകളില്‍ 108 മെഗാപിക്‌സല്‍ ആണ് പ്രൈമറി ശേഷി. 13 മെഗാപിക്‌സല്‍, ഡെപ്ത് സെന്‍സര്‍, മാക്രോ സെന്‍സര്‍ എന്നിവയാണ് ബാക്കി ക്യാമറകള്‍. 20 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 4,780 എം എ എച്ച് ആണ് ബാറ്ററി.

Latest