Connect with us

Ongoing News

ചൊവ്വയിലെ ജീവന്റെ സൂചനകള്‍ ഭൂമിയിലെ ഈ തടാകത്തില്‍

Published

|

Last Updated

അങ്കാറ | ചൊവ്വാ ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നതിനുള്ള സൂചനകള്‍ ഭൂമിയിലെ ഒരു തടാകത്തിലുണ്ടെന്ന് നാസ. തുര്‍ക്കിയിലെ സല്‍ദ തടാകത്തിലാണ് ഇതുസംബന്ധിച്ച സൂചനകളുള്ളത്. സല്‍ദ തടാകത്തില്‍ നിന്ന് ശേഖരിച്ച ധാതുലവണങ്ങളുടെയും കല്ലുകളുടെയും സാമ്പിള്‍ ചൊവ്വയിലെതുമായി വളരെ സാമ്യത പുലർത്തുന്നതായി നാസ ചൂണ്ടിക്കാട്ടി.

നാസയുടെ ചൊവ്വാ പര്യവേക്ഷണ വാഹനമായ പെഴ്‌സിവറന്‍സ് നല്‍കിയ വിവരം അനുസരിച്ചാണിത്. ഒരുകാലത്ത് വെള്ളം നിറഞ്ഞിരുന്ന ചൊവ്വയിലെ ജസേറോ ക്രാറ്റര്‍ എന്ന മേഖലയില്‍ നിന്നുള്ള സാമ്പിളുകളാണ് തുര്‍ക്കിയിലെ തടാകത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ഒത്തുനോക്കിയത്. ജസേറോ ക്രാറ്ററിലാണ് നാസയുടെ പെഴ്‌സിവറന്‍സ് വാഹനം ലാന്‍ഡ് ചെയ്തിട്ടുള്ളതും.

തുര്‍ക്കിയുടെ മാലദ്വീപ് എന്നറിയപ്പെടുന്ന സല്‍ദ തടാകത്തില്‍ 2019ല്‍ അമേരിക്കന്‍- തുര്‍ക്കിഷ് ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തിയിരുന്നു. എക്കലില്‍ സംരക്ഷിക്കപ്പെട്ട സൂക്ഷ്മാണുക്കളുടെ ഫോസില്‍ അവശിഷ്ടങ്ങളാണ് ശാസ്ത്രജ്ഞര്‍ അന്വേഷിക്കുന്നത്. ഇതിന് സല്‍ദ തടാകത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.