National
തിരാത്ത് സിംഗ് റാവത്ത് ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി

ഡെറാഡൂണ്‍ | ത്രിവേദ്ര സിംഗ് റാവത്ത് രാജിവെച്ചതിന് പിന്നാലെ തിരാത്ത് സിംഗ് റാവത്തിനെ ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേറ്റു. ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് തിരാത്ത് സിംഗിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
ഉത്തരാഖണ്ഡില്‍ നിന്നുളള കേന്ദ്ര മന്ത്രി രമേശ് പോഖ്റിയാല്‍, സംസ്ഥാന മന്ത്രിസഭാംഗം ധന്‍ സിംഗ് റാവത്ത് എന്നിവരുടെ പേര് തളളിയാണ് തിരാത്തിനെ തിരഞ്ഞെടുത്തത്. ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തിരാത് സിംഗ് റാവത്ത് രണ്ട് ദശകങ്ങളായി ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ്.
കഴിഞ്ഞ വര്‍ഷം നടന്ന മന്ത്രിസഭാ വികസനത്തോടെ ആരംഭിച്ച ബിജെപിയിലെ ആഭ്യന്തര കലാപമാണ് ഇന്നലെ ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ രാജിയില്‍ കലാശിച്ചത്.
---- facebook comment plugin here -----