Kerala
കൂത്തുപറമ്പില്‍ അഗ്നിക്കിരയായ കാറിന് സമീപം യുവാവിന്റെ മൃതദേഹം

കണ്ണൂര്‍ | കൂത്തുപറമ്പ് വലിയവെളിച്ചത്ത് അഗ്നിക്കിരയായ കാറിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടത്തി. മാലൂര്‍ മള്ളന്നൂര്‍ സുഷമാലയത്തില്‍ സുധീഷ് (37) ആണ് മരിച്ചതെന്ന് തിരച്ചറിഞ്ഞു.പുലര്‍ച്ചെ 6.45 ഓടെ പ്രദേശവാസികളാണ് കാറും സമീപത്ത് യുവാവും അഗ്‌നിക്കിരയാകുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിച്ച് തീയണച്ച് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പഴയ നിരത്തില്‍ ജിപ്‌സം ബോര്‍ഡുകളും മറ്റും വില്‍ക്കുന്ന പിആര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു യുവാവ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തലശേരി ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
---- facebook comment plugin here -----