Kerala
മാനസികാസ്വാസ്ഥ്യമുള്ള മാതാവ് പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു

കൊല്ലം | മൂന്നര മാസം പ്രായം മാത്രമുള്ള പിഞ്ചുകുഞ്ഞിനെ മാനസികാസ്വാസ്ഥ്യമുള്ള മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. കൊല്ലം കുണ്ടറ സ്വദേശനി അനൂപയാണ് ദാരുണ കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു ദാരുണ കൃത്യം. വീട്ടിലാരുമില്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. ഓട്ടോറിക്ഷാ തൊഴിലാളിയായ കുട്ടിയുടെ മുത്തച്ഛന്‍ വീട്ടിലെത്തി വാതില്‍തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വാതില്‍തുറന്നപ്പോള്‍ സംശയം തോന്നിയ അച്ഛന്‍ കുഞ്ഞിനെ എടുത്തു. ഈ സമയം കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രസവത്തിനു പിന്നാലെയാണ് ദിവ്യ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. കുഞ്ഞിന്റെ നൂലുകെട്ടുദിവസം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ദിവ്യ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കുഞ്ഞിന്റെ സംരക്ഷണത്തിന് ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. തന്റെ അസുഖം മാറിയെന്നും ഇനി സഹായിയെ ഒഴിവാക്കണമെന്നുമുള്ള ദിവ്യയുടെ അഭ്യര്‍ഥനമാനിച്ച് പിതാവ് ആഴ്ചകള്‍ക്കുമുമ്പ് ഇവരെ പറഞ്ഞുവിടുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.