Saudi Arabia
ഹജ്ജ് ഉംറ സേവന മേഖലകളില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്

മക്ക | സഊദിയില്‍ കൊവിഡ് പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളെ തുടര്‍ന്ന് ഹജ്ജ് ഉംറ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ നഷ്ടം ലഘൂകരിക്കാന്‍ നിരവധി സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചതായി സഊദി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
സ്വകാര്യമേഖലയിലെ ബിസിനസുകള്‍, നിക്ഷേപകര്‍,വ്യക്തികള്‍, എന്നിവര്‍ക്ക് കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഉംറ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത് മൂലം സംഭവിച്ച സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള രാജാവിന്റെ താല്‍പ്പര്യത്തിന്റെ ഭാഗമായാണ് പുതിയ പാക്കേജ് പ്രഖ്യാപനം
പദ്ധതിയുടെ ഭാഗമായി മക്കയിലും മദീനയിലും മുനിസിപ്പല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലൈസന്‍സിനുള്ള വാര്‍ഷിക ഫീസുകളില്‍ നിന്ന് താമസ സൗകര്യങ്ങള്‍ ഒഴിവാക്കും.ഹജ്ജ്, ഉംറ മേഖലകളിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആറുമാസത്തേക്ക് ലെവി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കി. ടൂറിസം മന്ത്രാലയത്തില്‍ മക്കയിലും മദീനയിലും താമസ സൗകര്യത്തിനുള്ള ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി പുതുക്കി നല്‍കും
ഹജ്ജ്, ഉംറ മേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്കായി റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് ഫീസ് ശേഖരിക്കുന്നത് ആറുമാസത്തേക്ക് ദീര്‍ഘിപ്പിക്കുകയും ,തുക ഒരു വര്‍ഷ കാലയളവില്‍ തവണകളായി അടയ്ക്കാം. തീര്‍ഥാടകര്‍ക്കായി സര്‍വീസ് നടത്തുന്ന ബസുകളുടെ ലൈസന്‍സ് ഫീ നിരക്ക് ഒരു വര്‍ഷത്തേക്ക് ഈടാക്കില്ല.
ഈ വര്‍ഷത്തെ ഹജ്ജ് സീസണിനായുള്ള പുതിയ ബസുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് തീരുവ ശേഖരിക്കുന്നത് മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കുകയും നിശ്ചിത തീയതി മുതല്‍ ആരംഭിച്ച് നാല് മാസ കാലയളവില്‍ തവണകളായി അടച്ചാല്‍ മതി
പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാനും വ്യക്തികള്‍ക്കും സ്വകാര്യമേഖലയ്ക്കും നിക്ഷേപകര്‍ക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും ലക്ഷ്യമിട്ട് സഊദി ഭരണകൂടം ഇതുവരെ 47.9 ബില്യണ്‍ ഡോളറാണ് ഇതുവരെ ചിലവഴിച്ചത്